Sunday, 17 May 2020

സ്വർഗ്ഗരാജ്യവും ദൈവരാജ്യവും

സ്വർഗ്ഗരാജ്യവും ദൈവാരാജ്യവും 
 👉 സ്വർഗ്ഗരാജ്യവും ദൈവാരാജ്യവും
 ഒരേ വിഷയം ആണോ അതോ രണ്ടും രണ്ടു വിഷയമാണോ? 
 
 ദൈവവചന അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഇവ രണ്ടും ഒരു രാജ്യത്തെ കുറിച്ച് തന്നെയാണ് പറയുന്നതെന്ന് നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും

അപ്പോൾ പിന്നെ എന്തുകൊണ്ട് ഇവ രണ്ടും രണ്ടാണെന് പഠിപ്പിക്കുന്ന ഒരു പറ്റം വിശ്വാസ സമൂഹം നമ്മുടെ ഇടയിലുണ്ട്? 

വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം❓️ ആണ് ഞാൻ മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്.

നീതിമാന്റെ അടിസ്ഥാനം ഇളക്കുക എന്നത് പൊതുവെ പിശാചിന്റെ ഒരു തന്ത്രമാണ്....

വചനത്തെ ഒരു വ്യക്തി നിർവ്വചിക്കുമ്പോൾ വ്യക്തിയുടെ ചിന്തകൾക്കനുസരിച്ച് യഥാർത്ഥ സത്യങ്ങൾക്ക് മാറ്റം സംഭവിക്കുന്നു.. 
എന്നാൽ #വചനത്തെ #വചനം #കൊണ്ട് നിർവ്വചിക്കുമ്പോൾ യഥാർത്ഥ സത്യം വെളിപ്പെട്ടുവരുന്നു.

സ്വർഗ്ഗരാജ്യവും ദൈവാരാജ്യവും സമാനങ്ങളാണെന്നു കാണിക്കുന്ന ചില വാക്യങ്ങൾ താഴെ കൊടുക്കുന്നു

സാമ്യം 1️
അന്നുമുതൽ യേശു: #സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചു തുടങ്ങി.
മത്താ. 4:17

“കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിപ്പിൻ”  എന്നു പറഞ്ഞു.
മർക്കൊ. 1:15

സാമ്യം2 
നിങ്ങൾ പോകുമ്പോൾ: #സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിച്ചു പറയുവിൻ.
മത്താ. 10:7

ദൈവരാജ്യം പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. അവരോട് ഇപ്രകാരം പറഞ്ഞു:
ലൂക്കൊ. 9:2

സാമ്യം 3
സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; എങ്കിലും #സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. 
മത്താ. 11:11

സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനേക്കാൾ വലിയവൻ ആരുമില്ല; #ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. --
ലൂക്കൊ. 7:28

സാമ്യം 4
അവൻ അവരോട് ഉത്തരം പറഞ്ഞത്: #സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിയുവാനുള്ള പദവി നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു; ഇവർക്കോ ലഭിച്ചിട്ടില്ല.
മത്താ. 13:11

അവരോട് അവൻ പറഞ്ഞത്: “ദൈവരാജ്യത്തിന്റെ മർമ്മം നിങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.
മർക്കൊ. 4:11

ദൈവരാജ്യത്തിന്റെ രഹസ്യങ്ങളെ അറിയുവാൻ നിങ്ങൾക്ക് വരം ലഭിച്ചിരിക്കുന്നു; മറ്റുള്ളവർ കാണുന്നു എങ്കിലും അവർക്ക് ഒന്നും മനസ്സിലാകാതിരിക്കുവാനും, കേൾക്കുന്നു എങ്കിലും ഒന്നും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലൂടെ ആണ് ഞാൻ പഠിപ്പിക്കുന്നത്.
ലൂക്കൊ. 8:10

സാമ്യം5
മറ്റൊരു ഉപമ അവൻ അവർക്ക് പറഞ്ഞു കൊടുത്തു: #സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ വിതച്ച കടുകുമണിയോട് സദൃശം;
മത്താ. 13:31

പിന്നെ അവൻ പറഞ്ഞത്: “#ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കും? ഏത് ഉപമയാൽ അതിനെ വിശദീകരിക്കും? അത് ഒരു കടുകുമണിയോട് സദൃശം; അതിനെ വിതയ്ക്കുമ്പോൾ മണ്ണിലെ എല്ലാവിത്തിലും ചെറിയത്. 
മർക്കൊ. 4:30-31
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
മുകളിൽ സുവിശേഷങ്ങളിൽ നിന്ന് എഴുതിയിരിക്കുന്നതായ ഒത്തു  വാക്യങ്ങളുടെ സന്ദർഭങ്ങളെല്ലാം തന്നെ സമാനതകൾ നിറഞ്ഞതും ഒരേ സംഭവങ്ങൾ ആണെന്നതിലും വായിക്കുന്ന ഓരോ വ്യക്തികൾക്കും തർക്കമില്ലാത്ത വസ്തുതയാണ്. 

ഇനിയും വളരെ ശ്രദ്ധിക്കേണ്ട ഒരു വാക്യം 

📖യേശു തന്റെ ശിഷ്യന്മാരോട്: ധനവാൻ #സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. ധനവാൻ #ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
📖മത്താ. 19:23-24📖

 അങ്ങനെയെങ്കിൽ സ്വർഗ്ഗരാജ്യവും  ദൈവരാജ്യവും രണ്ടാണെന്നുള്ള പഠിപ്പിക്കൽ....?????? അതും വളരെ ശക്തമായി തന്നെ വിശ്വാസഗോളത്തിൽ ഉണ്ട്..... 

എങ്കിൽ അതു എന്തിനു?  ആർക്കുവേണ്ടി? 

തത്വജ്ഞാനവും വെറും  വഞ്ചനയുംകൊണ്ട് ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ  സൂക്ഷിപ്പിൻ; അത് മനുഷ്യരുടെ സമ്പ്രദായത്തിന് ഒത്തവണ്ണം , ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു  ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന് ഒത്തവണ്ണമുള്ളതല്ല.
കൊലൊ. 2:8

തത്വജ്ഞാനവും വെറും  വഞ്ചനയുംകൊണ്ട് യഥാർത്ഥ ഉപദേശത്തെ തെറ്റിച്ചു കളഞ്ഞു കൊണ്ട് 

ചില പാരമ്പര്യ ഉപദേശങ്ങൾ സ്ഥാപിക്കപ്പെടുവനായി...... 

 ചില നിർമ്മിത കഥകൾക്ക് വീര്യം കൂട്ടുവാനായി.............. 

 ചില വ്യക്തികളുടെ ചിന്തയ്ക്ക് അനുസരിച്ച് സത്യത്തിനു മാറ്റം സംഭവിക്കുവാനായി..........

തുടരും...........

No comments:

Post a Comment